ഗിരിശൃംഗനെത്തേടി ഗിരി‍‍ശൃംഗത്തില്‍

         മൂന്നാര്‍ എന്നും മോഹനഭൂമിയായിരുന്നു. നീലക്കുറിഞ്ഞികള്‍ കടലുപോല്‍ പൂക്കുന്ന മലനിരകളും അപൂര്‍വ്വങ്ങളായ വരയാടുകളും ഒപ്പം ചന്ദനക്കാടുകളും അതിന്റെ സുഖശീതളിമയ്ക്ക് ആസ്വാദ്യത കൂട്ടി. പ്രാചീന വനവാസി ഗോത്രങ്ങളുടെ സ്വതന്ത്ര വിഹാരരംഗമായിരുന്ന മലഞ്ചെരിവുകളും മലമടക്കുകളും പാറമേടകളും വന്യമായ പ്രാക്തന സ്മൃതികള്‍ തൊട്ടുണര്‍ത്താന്‍ പര്യാപ്തം. സമീപകാലങ്ങളില്‍ മൂന്നാര്‍ വാര്‍ത്തകളില്‍ നിറഞ്ഞത് കൂറ്റന്‍ റിസോര്‍ട്ടുകളും അധികൃതവും അനധികൃതവും ആയ കൈയ്യേറ്റങ്ങളും ജെ.സി.ബികളും കുരിശു പൊളിക്കലും രാഷ്ട്രീയക്കാരുടെ ശബ്ദകോലാഹലങ്ങളും കൊണ്ടാണല്ലോ. വനം വകുപ്പിന്റെയും ടി.എന്‍.എച്ച്.എസിന്റെയും ( Travancore Natural History…