നീലക്കുറിഞ്ഞിയുടെനാട്ടില്‍

നീലക്കുറിഞ്ഞികളുടെയുംചോലക്കാടുകളുടെയും നാട്ടിലൊരുപ്രകൃതിപഠന സഹവാസം,വയനാടന്‍കാടുകളുടെയുംനിശ്ശബ്ദ താഴ്വരയുടെയുംസാമീപ്യവും സംഗീതവുംഅനുഭവിക്കാനുള്ള സൌഭാഗ്യംലഭിച്ചതിനു ശേഷംസ്കൂള്‍പരിസ്ഥിതി ക്ല ബ്ബംഗങ്ങളുടെമനസ്സിലുണര്‍ന്ന അഭിലാഷം -ഒരുപക്ഷെ അതിമോഹം. നീണ്ട്കിടക്കുന്നകേരളത്തിന്റെ ഇങ്ങ് വടക്കെഅറ്റത്തുള്ള തിറകളുടെയുംതറികളുടെയും നാട്ടില്‍ നിന്നുംകോഴിക്കോടുംമലപ്പുറവുംതൃശ്ശൂരും താണ്ടി ഇടുക്കിജില്ലയിലേക്കുള്ള യാത്ര.നീലകുറിഞ്ഞിപ്പൂക്കള്‍ സര്‍വമാധ്യ മങ്ങളിലുംനീലച്ഛവി പടര്‍ത്തിനിറഞ്ഞാടിയപ്പോഴും മൂന്നാറുംജെ.സി.ബിയുംപ്രധാന വാര്‍ത്തകളായപ്പോഴുംആഗ്രഹംതീവ്രമായി. ഒടുവില്‍ഇരവികുളംനാഷണല്‍ പാര്‍ക്കില്‍പ്രകൃതി പഠനകേമ്പിന് വനംവകുപ്പിന്റെ ക്ഷണം ലഭിച്ചപ്പോള്‍ അത്പുതിയൊരനുഭവമായി,അനുഭൂതിയായി. 

ഹരിതാഭം ആ ഓര്‍മ്മകള്‍

ഓര്‍മ്മകള്‍ പച്ചപിടിച്ചു നില്‍ക്കുക, അതൊരു ഹൃദ്യമായ അനുഭവമത്രെ. പച്ചയും പച്ചപ്പും നിറഞ്ഞതാണ് ആ ഓര്‍മ്മകളെങ്കിലോ? കാലത്തിന്റെ വരണ്ട പാതകളില്‍ ഒരു കുളിര്‍തെന്നലായി വീശുന്ന ഊര്‍ജദായകമായ ചില സ്മൃതിചിത്രങ്ങള്‍. 1999 മുതല്‍ 2004 വരെ നീണ്ട മലപ്പട്ടം ഹൈസ്ക്കൂളിലെ അധ്യാപനജീവിതത്തിനിടയില്‍ പ്രകൃതിയെ കേട്ടറിയാനും തൊട്ടറിയാനും സര്‍വ്വോപരി അനുഭവിച്ചറിയാനും കഴിഞ്ഞ ചില അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലേക്കൊരു തിരിഞ്ഞുനോട്ടം മാത്രമാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം. മിക്ക വിദ്യലയങ്ങളിലും പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ വഴിപാടുകളും ചൊല്ലിക്കൂട്ടലുകളുമാവുമ്പോള്‍ അവയൊക്കെ കൊണ്ടാടപ്പെടുന്ന ഈ വിദ്യാലയത്തിലേക്ക് അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രീ…